"എന്റെ മുത്തശ്ശനേയും മുത്തശ്ശിയെയും ഞാൻ കണ്ടിട്ടില്ല. ഞാൻ ജനിക്കുന്നതിനു മുൻപ് തന്നെ അവർ മരിച്ചു. അതുകൊണ്ട്.." ലക്ഷ്മി തന്റെ കാര്യം അവതരിപ്പിച്ചു. ഇന്ന് ചർച്ചാവിഷയം അപ്പൂപ്പൻ അമ്മൂമ്മ കഥകൾ ആണ്. കൂട്ടുകാർ ഒത്തുകൂടുമ്പോൾ ചർച്ച ചെയ്യാൻ വിഷയങ്ങൾക്ക് പഞ്ഞമില്ല. അഭിപ്രായങ്ങൾ,അനുഭവങ്ങൾ, മണ്ടത്തരങ്ങൾ, കഥകൾ ഒക്കെ ചർച്ചകളിലും സംവാദങ്ങളും ഉയരും. "എന്റെ മുത്തശ്ശി ചെറുപ്പത്തിലേ മരിച്ചു. ഓർമ്മയില്ല. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മുത്തശ്ശൻ മരിക്കുന്നത്. അത് മറക്കുവാൻ കഴിയില്ല എനിക്ക്". "എന്താ? ട്രാജിക്ക് സിറ്റുവേഷൻ ആയിരുന്നോ?" റോഹൻ പറഞ്ഞതിനോട് ജോസഫിന്റെ വക ഒരു ചോദ്യം. "ആഘോഷമായിരുന്നു സത്യത്തിൽ!" "ആഘോഷമോ?!" "ഏയ്.. റോഹൻ കഥ ഇറക്കി തുടങ്ങി. വിശ്വസിച്ചു ഇനി ആരും മണ്ടനാകണ്ട!" ഇത് പറഞ്ഞുകൊണ്ട് വിഷ്ണു റോഹന്റെ തലയിൽ ഒന്ന് തട്ടി.എല്ലാവരും ചിരിച്ചു. ചർച്ച തുടർന്നു. കോർത്ത കണ്ണികൾ പോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വിഷയങ്ങൾ മാറിക്കൊണ്ടേയിരുന്നു. വാദങ്ങൾ, മധ്യസ്ഥം, സമവായം ഇങ്ങനെ എല്ലാം ചേർന്ന് ചർച്ചയിലൂടെ കാര്യങ്ങൾക്ക് തീർപ്പ് കല്പിക...
"എ പി ക്യു 6585... അപ്പൊ ആന്ധ്രാ വണ്ടിയാണ്". വീട്ടിലേക്ക് കടന്ന് വന്ന പുതിയ അതിഥിയെ നോക്കി അജയൻ ആദ്യ ഡയലോഗ് പാസാക്കി. " ആകാശ നീല... കളറ് എന്തായാലും ഉഷാറായി.. അല്ലെ ചെല്ലപ്പൻ ചേട്ടാ". കോതമംഗലത്തു ഉള്ള ഒരു അണ്ണാച്ചി ഒരു കൊല്ലം മുൻപ് നാട്ടിൽ എത്തിച്ചതാണ് ഈ പ്രസ്തുത മുതല്,ഫിയറ്റ് കാർ. കോതമംഗലത്ത് നിന്ന് തൊടുപുഴയിലെ കച്ചവടക്കാരൻ അച്യുതൻ നായർ അത് സ്വന്തമാക്കി. അങ്ങനെ നാട്ടിലെ വിരലിൽ എണ്ണാവുന്ന കാറു മുതലാളിമാരിൽ ഒരാളായി അച്യുതൻ നായർ. കാറു വാങ്ങിയതിന് ശേഷം ഒന്നരമാസത്തോളം നീണ്ട മോഡിപിടിപ്പിക്കൽ പ്രക്രിയക്ക് ശേഷം ഇന്നാണ് ഫിയറ്റ് വീട്ടിൽ ടയർ എടുത്ത് വയ്ക്കുന്നത്. അജയന്റെ അമ്മ, അതായത് അച്യുതൻ നായരുടെ ഭാര്യ ആരതി ഉഴിഞ്ഞു. പണിക്കാരികൾ കുരവയിട്ടു. ഒരാൾ മാത്രം ഗൗരവം പൂണ്ട്, തന്റെ കൊമ്പൻ മീശയെ തഴുകി തലോടി നിൽക്കുന്നു. ചെല്ലപ്പൻ! അച്യുതൻ നായരുടെ ഏത് വണ്ടിയും, അതിപ്പോ വിമാനം ആയാൽ കൂടിയും ഓടിക്കാൻ കൂസലില്ലാത്ത പുകഴ്പെറ്റ തടിവണ്ടി ഡ്രൈവർ! ഒറ്റ തോട്ടിമേൽ ആന എന്ന ഭീകര ജീവിയെ വരച്ച വരയിൽ നിർത്തുന്ന പാപ്പൻമാർക്കുള്ള ആരാധക സമൂഹം അന്ന് ഈ വണ്ടിയോട്ടക്കാർക്കും ഉണ്ട്. അങ്ങനെ നോക്...